കെജ്രിവാള്‍ സ്ത്രീവിരുദ്ധന്‍; പഞ്ചാബിനെ സ്വകാര്യ എ ടി എം ആയി ഉപയോഗിക്കുന്നുവെന്നും സ്വാതി മാലിവാള്‍

കെജ്രിവാള്‍ സ്ത്രീവിരുദ്ധന്‍; പഞ്ചാബിനെ സ്വകാര്യ എ ടി എം ആയി ഉപയോഗിക്കുന്നുവെന്നും സ്വാതി മാലിവാള്‍


ന്യൂഡല്‍ഹി: ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ എ എ പി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ ആക്രമണവുമായി രാജ്യസഭാ എം പി സ്വാതി മാലിവാള്‍. കെജ്‌രിവാളിനെ സ്ത്രീവിരുദ്ധനെന്ന് വിശേഷിപ്പിച്ച സ്വാതി അദ്ദേഹത്തെ അഴിമതിയിലും ഗുണ്ടായിസത്തിലും ഏര്‍പ്പെടുന്നവനാണെന്നും ആരോപിച്ചു.

ബി ജെ പിയില്‍ ഔദ്യോഗികമായി ചേര്‍ന്നതിന് ശേഷം എ എന്‍ ഐയോട് സംസാരിച്ച മാലിവാള്‍ താന്‍ സ്വമേധയാ തീരുമാനമെടുത്തതായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും പറഞ്ഞു. ക്രിയാത്മക രാഷ്ട്രീയം ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ബി ജെ പിയില്‍ ചേരണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. 

എ എ പിയില്‍ നിന്ന് പുറത്തുപോകുന്നതായി പ്രഖ്യാപിച്ച മാലിവാള്‍ 2006 മുതല്‍ കെജ്രിവാളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ആര്‍ ടി ഐ, അണ്ണാ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വിവിധ പ്രസ്ഥാനങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നുവെന്നും പറഞ്ഞു. എന്ന്ാല്‍ പാര്‍ട്ടി അതിന്റെ സ്ഥാപക തത്വങ്ങള്‍ ഉപേക്ഷിച്ചുവെന്നും പിന്നീട് സംഘടനയ്ക്കുള്ളില്‍ നിന്ന് പീഡനവും സമ്മര്‍ദ്ദവും നേരിട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തി. 

അരവിന്ദ് കെജ്രിവാള്‍ തന്നെ ഒരു ഗുണ്ടയെക്കൊണ്ട് മര്‍ദ്ദിച്ചതായും അതിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എഫ് ഐ ആര്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അവര്‍ പറഞ്ഞു. രണ്ട് വര്‍ഷമായി പാര്‍ട്ടി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നിഷേധിച്ചുവെന്നും ഇത് വളരെ ലജ്ജാകരമാണെന്നും അരവിന്ദ് കെജ്രിവാള്‍ സ്ത്രീവിരുദ്ധനാണെന്നും അവര്‍ പറഞ്ഞു.

പഞ്ചാബിലെ എ എ പിയുടെ ഭരണത്തെയും മാലിവാള്‍ ലക്ഷ്യം വച്ചു. സംസ്ഥാന സര്‍ക്കാര്‍ വിദൂരമായി നിയന്ത്രിക്കപ്പെടുന്നു എന്ന് ആരോപിക്കുകയും പഞ്ചാബ് എ എ പി നേതൃത്വത്തില്‍ വ്യക്തിഗത എ ടി എം ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മണല്‍ ഖനനവും മയക്കുമരുന്ന് ഉപയോഗവും അതിന്റെ ഉച്ചസ്ഥായിയിലാണെന്നും സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയ നേതാക്കള്‍ക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

കെജ്രിവാൡനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സ്വാതി മാലിവാള്‍ നരേന്ദ്ര മോഡിയേയും അമിത് ഷായേയും പ്രശംസിക്കാനും മറന്നില്ല. 

എക്സിലെ ഒരു പോസ്റ്റില്‍ മാലിവാള്‍ തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ച് വിശദീകരിക്കുകയും കെജ്രിവാളിന്റെ അടുത്ത സഹായി വസതിയില്‍ വെച്ച് തന്നെ ആക്രമിച്ചുവെന്ന ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. നേതൃത്വം പ്രതിയെ സംരക്ഷിച്ചുവെന്ന് അവകാശപ്പെട്ടു.