ഇറാനിലെ ഇമാം ഖുമൈനി വിമാനത്താവളം പ്രവര്‍ത്തനം പുനഃരാരംഭിച്ചു

ഇറാനിലെ ഇമാം ഖുമൈനി വിമാനത്താവളം പ്രവര്‍ത്തനം പുനഃരാരംഭിച്ചു


തെഹ്‌റാന്‍: തെഹ്റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം ശനിയാഴ്ച രാവിലെ ചില അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുന:രാരംഭിച്ചതായി മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തെഹ്റാനില്‍ നിന്ന് സൗദി അറേബ്യയിലെ മദീന, ഒമാനിലെ മസ്‌കറ്റ്, ഇസ്താംബുള്‍ എന്നിവിടങ്ങളിലേക്ക് യ്രാത്രാ വിമാനങ്ങള്‍ പുറപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ രണ്ടാമത്തെ നഗരമായ മഷാദ് വിമാനത്താവളം ഈ ആഴ്ച ആദ്യം വീണ്ടും തുറന്നിരുന്നു.