ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഘ്ചിയുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി. ഇരുവരും തമ്മിലുള്ള രണ്ടാമത്തെ സംഭാഷണമാണിത്.
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആദ്യ ആക്രമണം ആരംഭിച്ച ഫെബ്രുവരി 28-നാണ് ജയശങ്കര്‍ ആദ്യമായി അറാഘ്ചിയുമായി സംസാരിച്ചത്.
സംഘര്‍ഷത്തെ കുറിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ബുസൈദിയുമായും സംസാരിച്ചതായി ജയശങ്കര്‍ അറിയിച്ചു.
പ്രദേശത്തെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്ര തലത്തില്‍ ബന്ധം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
