ഇന്ത്യയില്‍ ഏഴുദിവസത്തെ ദുഃഖാചരണം

ഇന്ത്യയില്‍ ഏഴുദിവസത്തെ ദുഃഖാചരണം


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഏഴു ദിവസത്തെ ദുഃഖം ആചരിക്കും. 

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും മുന്‍ പ്രധാനമന്ത്രിയുടെ സംസ്‌കാരം നടക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കുമെന്നും രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ദേശീയ ദുഃഖാചരണ കാലയളവിലെ ദിവസങ്ങളില്‍ ഔദ്യോഗിക വിനോദങ്ങള്‍ ഉണ്ടാകില്ല.