മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു

മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു


മുംബൈ: ചെമ്പൂരില്‍ ഇരുനില കെട്ടിടത്തില്‍  തീപിടിത്തത്തില്‍ ഏഴ് വയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. പുലര്‍ച്ചെ 5.20നാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ ആദ്യം പടര്‍ന്നത്. താഴെ കടയും മുകള്‍ നിലയില്‍ താമസ സ്ഥലവുമായിരുന്നു.

തീ താഴത്തെ നിലയില്‍ നിന്നും മുകളിലത്തെ നിലയിലേക്ക് പടരുകയായിരുന്നുവെന്ന് മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാരീസ് ഗുപ്ത (7), മഞ്ജു പ്രേം ഗുപ്ത (30), അനിതാ ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റ് രണ്ട് പേരുടെ വിശദാംശങ്ങള്‍ ഇനിയും ഉദ്യോഗസ്ഥര്‍ പങ്കുവെച്ചിട്ടില്ല.