ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് ഗുരുതരാവസ്ഥയില്‍. ശരാശരി വായു ഗുണനിലവാര സൂചിക 328ലാണെത്തിയത്. മലിനീകരണം കുറയ്ക്കാന്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി.
കാറ്റിന്റെ ഗതി അനുകൂലമായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വായുഗുണനിലവാരം മെച്ചപ്പെട്ട് 300ന് താഴെക്കെത്തിയിരുന്നു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങള്‍ തീയിടുന്നത് വര്‍ധിച്ചതും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് വ്യാപകമായതുമാണ് സ്ഥിതി ഗുരുതരമാക്കിയത്.
വരും ദിവസങ്ങളില്‍ വായു മലിനീകരണ തോത് 400 കടക്കുമെന്നാണ് സൂചന. ഇത് വളരെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കും. മലിനീകരണ തോത് ഏറ്റവും രൂക്ഷമായ 13 ഹോട്‌സ്‌പോട്ടുകളില്‍ ഡ്രോണ്‍ നിരീക്ഷണം ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.