ആല്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നു മൂന്നുപേര്‍ മരിച്ചു

ആല്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നു മൂന്നുപേര്‍ മരിച്ചു


ചെന്നൈ: തമിഴ്‌നാട് ആല്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് മൂന്നു പേര്‍ മരിച്ചു. സേഖ്‌മെറ്റ് പബ്ബിലെ ജീവനക്കാരാണ് മരിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഡിണ്ടിഗല്‍ സ്വദേശിയായ സൈക്ലോണ്‍ രാജ്, മണിപ്പൂരില്‍ നിന്നുള്ള മാക്‌സ്, ലോലി എന്നിവരാണ് മരിച്ചത്. 

വിദഗ്ധ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്‍ ഡി ആര്‍ എഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ബോട്ട് ക്ലബ് മെട്രൊ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ തൊട്ടടുത്തായാണ് അപകടം നടന്നത്.