ശോഭാ സുരേന്ദ്രനെതിരെ 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗോകുലം ഗോപാലന്റെ വക്കീല്‍ നോട്ടീസ്

ശോഭാ സുരേന്ദ്രനെതിരെ 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗോകുലം ഗോപാലന്റെ വക്കീല്‍ നോട്ടീസ്


തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് കാട്ടി ശോഭാ സുരേന്ദ്രനെതിരെ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗോകുലം ഗോപാലന്റെ വക്കീല്‍ നോട്ടീസ്. സി എം ആര്‍ എല്‍ ഉടമ ശശിധരന്‍ കര്‍ത്താ സുഹൃത്താണെന്ന ആരോപണം തെളിയിക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും നോട്ടീസില്‍ പറയുന്നു.

ശോഭാ സുരേന്ദ്രനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് ഗോകുലം ഗോപാലന്‍ നേരത്തെ അറിയിച്ചിരുന്നു. ശോഭാ സുരേന്ദ്രന് മറുപടി നല്‍കാന്‍ തന്റെ സംസ്‌ക്കാരം അനുവദിക്കുന്നില്ലെന്നും ആരോപണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.