ടോക്കിയോ- ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന് കൊല്‍ക്കത്തയില്‍ അടിയന്തര ലാന്റിംഗ്

ടോക്കിയോ- ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന് കൊല്‍ക്കത്തയില്‍ അടിയന്തര ലാന്റിംഗ്


ടോക്കിയോ- ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന് കൊല്‍ക്കത്തയില്‍ അടിയന്തര ലാന്റിംഗ്

ന്യൂഡല്‍ഹി: ടോക്കിയോയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിങ്. എയര്‍ ഇന്ത്യയുടെ ടോക്കിയോ- ഡല്‍ഹി ബോയിങ് 787 വിമാനമാണ് കൊല്‍ക്കത്തയില്‍ അടിയന്തരമായി ഇറങ്ങിയത്.

വിമാനത്തിലെ എയര്‍ കണ്ടീഷനിങ് സംവിധാനത്തിന്റെ തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിമാനം കൊല്‍ക്കത്തിയിലിറക്കിയത്. എ സി തകരാറിലായതോടെ വിമാനത്തിനുള്ളിലെ ചൂടു കൂടിയതായാണ് പ്രശ്‌നമായത്.

ടോക്കിയോയില്‍ നിന്ന് ഉച്ചയ്ക്ക് 12.31 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. കൊല്‍ക്കത്തയില്‍ വൈകിട്ട് 3.33ന് ഇറക്കുകയും ചെയ്തു.

എന്‍ജിനില്‍ തകരാറു കണ്ടെത്തിയതിനെ തുടര്‍ന്ന് 2016 മാര്‍ച്ച് 29നും എയര്‍ ഇന്ത്യയുടെ ഹോംങ്കോങ്- ഡല്‍ഹി ബോയിംഗ് 787-800 ഡ്രീംലൈനറും ഇന്ധനച്ചോര്‍ച്ചയുണ്ടായെന്ന് സംശയിച്ച് ബാങ്കോക്ക്- ഡല്‍ഹി വിമാനം 2019 ജനുവരി ആറിനും കൊല്‍ക്കത്തയില്‍ ഇതേ രീതിയില്‍ അടിയന്തര ലാന്റിംഗ് നടത്തിയിരുന്നു.