റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലീസ് മേധാവി

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലീസ് മേധാവി


തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലീസ് മേധാവി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോ??ഗത്തിലാണ് തീരുമാനമായത്. 1991 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോ?ഗസ്ഥനാണ്. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍ നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടറാണ്. തിരുവനന്തപുരത്ത് കമീഷണറായിരുന്നു. തുടര്‍ന്ന് യുഎന്‍ ഡെപ്യൂട്ടേഷനില്‍ പോയി. മടങ്ങിയെത്തി ശേഷം എസ്‌സിആര്‍ബിയില്‍ ഐജിയായി.

ആഗസ്ത് 1 മുതല്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്യൂരിറ്റി സെക്രട്ടറി ചുമതല വഹിച്ചു. യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ രണ്ടാമത്തെയാളാണ് റവാഡ. നിധിന്‍ അഗര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍. 2026 ജൂലായ് അവസാനം വരെയാണ് ചന്ദ്രശേഖറിന് സര്‍വീസ്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വര്‍ഷം കൂടി അദ്ദേഹത്തിന് സര്‍വീസ് കാലാവധി നീട്ടി നല്‍കാനാകും.