ന്യൂഡല്‍ഹി: രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ 92,512 ടണ്‍ എല്‍ പി ജിയുമായി ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ തീരത്തേക്ക്. ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ എല്‍ പി ജി ടാങ്കറുകളാണ് ഹോര്‍മുസ് കടന്നത്. കപ്പലുകള്‍ ഇന്ത്യയിലേയ്ക്ക് വന്നു കൊണ്ടിരിക്കുകയാണെന്ന് തുറമുഖ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അറിയിച്ചു.
ഈ മാസം 26നും 28നുമിടയില്‍ ടാങ്കറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് കപ്പലുകളിലുമായി 60 ഇന്ത്യന്‍ നാവികരാണുള്ളത്. നേരത്തെ ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍ പി ജി കപ്പലുകളെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോകാന്‍ ഇറാന്‍ അനുവദിച്ചിരുന്നു.
ഷിപ്പ് ട്രാക്കിങ് ഡേറ്റ പ്രകാരം രണ്ടു കപ്പലുകളും തിങ്കളാഴ്ച പുലര്‍ച്ചെയാണ് യു എ ഇ തീരത്തു നിന്ന് യാത്ര തുടങ്ങിയത്. ഇറാനിയന്‍ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും സമീപത്തുകൂടിയായിരുന്നു കപ്പലുകളുടെ സഞ്ചാരം.
