ഇറാന്‍ അംബാസഡറെ പുറത്താക്കി ലെബനന്‍ ഉത്തരവ്

ഇറാന്‍ അംബാസഡറെ പുറത്താക്കി ലെബനന്‍ ഉത്തരവ്


ബെയ്‌റൂത്ത്: ഇറാന്‍ അംബാസഡറെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ ലെബനന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. യുദ്ധബാധിത രാജ്യമായ ലെബനനിലെ ഇറാന്റെ നയതന്ത്ര പ്രതിനിധി ഞായറാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പേഴ്‌സോണ നോണ്‍ ഗ്രാറ്റ എന്ന നിലയില്‍ പ്രഖ്യാപിച്ചുകൊണ്ടാണ് നടപടി. ഇത് വിദേശ നയതന്ത്രജ്ഞനെ പുറത്താക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനമാണ്.

ബെയ്‌റൂത്തിലെ ഇറാന്‍ എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും താത്ക്കാലികമായി ചാര്‍ജ് ഡി അഫയേഴ്സ് ദൗത്യം നയിക്കുമെന്നും

ലെബനന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡെനിസ് റഹ്മെ വ്യക്തമാക്കി.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ലെബനനില്‍ പ്രവര്‍ത്തിക്കുന്നതായും ഹിസ്ബുള്ള  സംഘത്തോടൊപ്പം ചേര്‍ന്ന് ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമാക്കുന്നതായും ലെബനന്‍ ആരോപിച്ചു.