അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് വെങ്കലം നേടി മലയാളിയുടെ മണവാട്ടി

അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് വെങ്കലം നേടി മലയാളിയുടെ മണവാട്ടി


ലണ്ടന്‍: അന്താരാഷ്ട്ര വൈന്‍ ആന്റ് സ്പിരിറ്റ് കോംപിറ്റീഷന്‍സിലും ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപിറ്റീഷന്‍ 2025ലും മലയാളിയുടെ വാറ്റ് മണവാട്ടിക്ക് മെഡലുകള്‍. രണ്ട് മത്സരത്തിലും വെങ്കലമാണ് മണവാട്ടി സ്വന്തമാക്കിയത്. ആല്‍ക്കഹോള്‍ വ്യവസായ മേഖലയിലെ പ്രശസ്തമായ ബീവറേജ് ട്രേഡ് നെറ്റ്‌വര്‍ക്കാണ് രണ്ട് തമത്സരങ്ങളും സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബ്രാന്റുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റു ബ്രാന്റുകളൊന്നും സമ്മാനങ്ങള്‍ നേടിയിട്ടില്ല. 

മികച്ച ഗുണനിലവാരവും പ്രകൃതിദത്തമായ രുചിയുമാണ് മണവാട്ടി നിലനിര്‍ത്തുന്നത്. കൃത്രിമ നിറം, കൊഴുപ്പ്, മധുരംതുടങ്ങിയവയൊന്നുമില്ലാതെയാണ് മണവാട്ടി അന്താരാഷ്ട്ര നിലവാരത്തില്‍ മണവാട്ടി നിര്‍മിക്കുന്നത്. നിരവധി വിദേശ നിര്‍മിത സ്ഥാപനങ്ങളെ പിന്തള്ളിയാണ് മണവാട്ടി സമ്മാനപ്പട്ടികയില്‍ ഇടം പിടിച്ചത്. 

കൊച്ചി കടവന്ത്ര സ്വദേശിയായ ജോണ്‍ സേവ്യര്‍ യു കെയില്‍ സ്ഥാപിച്ച ലണ്ടന്‍ ബാരണ്‍ എന്ന കമ്പനിയാണ് മണവാട്ടിയുടെ ബ്രാന്റ് നിലനിര്‍ത്തുന്നത്. കേരളത്തില്‍ വാറ്റു ചാരായത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് മണവാട്ടി. ഇതാണ് പിന്നീട് സേവ്യര്‍ തന്റെ ഉത്പന്നത്തിന് സ്വീകരിച്ചത്. 

മണവാട്ടിയില്‍ 44 ശതമാനമാണ് ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളും ഗുണനിലവാരവും ഉറപ്പുവരുത്തി പഴയ രീതിയിലാണ് മണവാട്ടി നിര്‍മിക്കുന്നത്.