ഇംറാന്‍ ഖാനേയും ബുഷ്‌റ ബീബിയേയും ജയിലിലിട്ട് അപമാനിക്കുന്നെന്ന് പിടിഐ

ഇംറാന്‍ ഖാനേയും ബുഷ്‌റ ബീബിയേയും ജയിലിലിട്ട് അപമാനിക്കുന്നെന്ന് പിടിഐ


ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്റ ബീബി ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് അവകാശപ്പെട്ടു. ബുഷ്റയെയും ഇംറാന്‍ ഖാനെയും ജയിലില്‍ അടച്ചത് കഠിനവും അപമാനകരവുമാണെന്ന് പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് നേതാവും മുന്‍ മന്ത്രിയുമായ സുല്‍ഫിക്കര്‍ അലി ബുഖാരി സോഷ്യല്‍ മീഡിയയിലും മാധ്യമ അഭിമുഖങ്ങളിലും പറഞ്ഞു, പാകിസ്ഥാന്‍ സര്‍ക്കാര്‍ ദമ്പതികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം രോപിച്ചു.

ബുഷ്റ ഒരാഴ്ചയായി ഗുരുതരമായ രോഗാവസ്ഥയിലാണഎന്നും രണ്ടാഴ്ച മുമ്പ് ചൂട് കാരണം ബോധരഹിതയായെന്നും ബുഖാരി അവകാശപ്പെട്ടു. കൗമാരക്കാരിയായ മകളെ മണിക്കൂറുകളോളം കാത്തിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദര്‍ശനം നിഷേധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഒരാഴ്ചയായി ഗുരുതാവസ്ഥയിലുള്ള ബുഷ്റ ബീബിക്ക് പ്രവര്‍ത്തിക്കാത്ത ഒരു തകര്‍ന്ന എയര്‍ കൂളര്‍ മനഃപൂര്‍വ്വം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

മനഃപൂര്‍വ്വം മാനസികവും ശാരീരികവുമായ പീഡനത്തിന് തുല്യമാണ് നടപ്പാക്കുന്ന ശിക്ഷകളെന്ന് അദ്ദേഹം ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ബുഷ്റ ബീബിയുടെ 14 വയസ്സുള്ള മകളെ അമ്മയെ കാണാന്‍ അഞ്ച് മണിക്കൂര്‍ ജയിലിന് പുറത്ത് നിര്‍ത്തുകയും പിന്നീട് കാണാനുള്ള അവകാശം നിഷേധിക്കപ്പെടുകയുമായിരുന്നെന്ന് സുല്‍ഫിഖര്‍ അലി ബുഖാരി പഞ്ഞു. ഇതൊരുതരം സ്വേച്ഛാധിപത്യമാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു കുട്ടിയെ ശിക്ഷിക്കുന്നതെന്നും ബുഖാരി പറഞ്ഞു.

സദ്ദാം ഹുസൈന്‍ പോലും എതിരാളികളോട് കൂടുതല്‍ മാന്യത കാണിച്ചുവെന്നും മനുഷ്യാവകാശങ്ങളുടെയും ധാര്‍മ്മികതയുടെയും പൂര്‍ണ്ണമായ തകര്‍ച്ചയാണ് നമ്മള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

50 വയസ്സുള്ള ബീബിക്ക് വുദു ചെയ്യാന്‍ നല്‍കിയ വെള്ളത്തില്‍ മനഃപൂര്‍വ്വം 'ചെളിയും മണലും' അടങ്ങിയിട്ടുണ്ടെന്ന് ബുഖാരി ബ്രിട്ടീഷ് പത്രമായ ദി ഇന്‍ഡിപെന്‍ഡന്റിനോട് പറഞ്ഞു.

ബീബിയെ പീഡിപ്പിക്കുമ്പോള്‍ ഖാന്‍ എത്രമാത്രം വേദനിക്കുന്നുവെന്ന് അധികാരികള്‍ക്ക് അറിയാമെന്ന് ബുഖാരി പറഞ്ഞു. ഇത് ഖാനില്‍ 'കൂടുതല്‍ വൈകാരിക ഭാരം സൃഷ്ടിക്കുന്നു' എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇങ്ങനെ ചെയ്യുന്നത് ഇംറാന്‍ ഖാനെയോ അദ്ദേഹത്തിന്റെ ഭാര്യയെയോ തകര്‍ക്കാന്‍ സഹായിക്കുമെന്നാണ് അധികാരികള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അല്‍-ഖാദിര്‍ ട്രസ്റ്റ് കേസിലാണ് ജനുവരിയില്‍ ഖാനും (72) ബിബിയും ജയിലിലടയ്ക്കപ്പെട്ടത്. 

ഖാന്‍ ഏകദേശം രണ്ട് വര്‍ഷമായി ജയിലിലാണ്.

തീവ്രവാദം മുതല്‍ അഴിമതി വരെ, രാഷ്ട്രീയ പ്രേരിതമെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വിശേഷിപ്പിക്കുന്ന 150ഓളം കേസുകളാണ് ഇംറാന്‍ ഖാനെതിരെ ചുമത്തിയിരിക്കുന്നത്. 

നിയമപരമായി അര്‍ഹതയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഏതാനും വ്യക്തികളെ മാത്രമേ അദ്ദേഹത്തിന് കാണാന്‍ അനുവാദമുള്ളൂവെന്നും മറ്റുള്ളവരെയെല്ലാം വിലക്കുകയും കൊടും ചൂടില്‍ വൈദ്യുതി വിച്ഛേദിക്കുന്നത് ക്രൂരമായ പതിവായി മാറിയിരിക്കുന്നുവെന്നും ബുഖാരി അവകാശപ്പെട്ടു.

കഴിഞ്ഞ ഏപ്രിലില്‍, ഭക്ഷണത്തില്‍ 'ടോയ്ലറ്റ് ക്ലീനര്‍ ലിക്വിഡ് തുള്ളികള്‍' ഇട്ടതിനെത്തുടര്‍ന്ന് ജയിലില്‍ ബുഷറ ബീബി വിഷം കഴിച്ചതായി അവകാശപ്പെട്ടുവന്ന് ബുഷ്റ ബീബിയുടെ ഒരു സഹായി പറഞ്ഞു. 

ആത്മീയ രോഗശാന്തിക്കാരിയായ ബുഷ്റ ബീബി 2018ലാണ് ഒരു രഹസ്യ ചടങ്ങില്‍ ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത്. ഇത് അവരുടെ രണ്ടാമത്തെ വിവാഹവും ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹവുമായിരുന്നു. പഞ്ചാബിലെ രാഷ്ട്രീയമായി ബന്ധപ്പെട്ട ഒരു കുടുംബത്തില്‍ നിന്നുള്ള ബുഷ്റ മുമ്പ് 30 വര്‍ഷമായി വിവാഹിതയായിരുന്നു.

ഖാനുമായുള്ള വിവാഹത്തിനുശേഷം ബുഷ്റ രംഗത്ത് വരാറില്ലെങ്കിലും ഖാനെ പുറത്താക്കി ജയിലിലടച്ചതിന് ശേഷം അവര്‍ ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.