എയര്‍ കേരള യാഥാര്‍ഥ്യമാകുന്നു

എയര്‍ കേരള യാഥാര്‍ഥ്യമാകുന്നു


ദുബൈ: പ്രവാസി സംരംഭകരുടെ നേതൃത്വത്തില്‍ എയര്‍കേരള യാഥാര്‍ഥ്യമാകുന്നു. വിമാന സര്‍വീസിന് സിവില്‍ വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി. 


അടുത്ത വര്‍ഷത്തോടെ വിമാന സര്‍വീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ രണ്ട് വിമാനങ്ങളുമായി ആഭ്യന്തര സര്‍വീസാണ് ആരംഭിക്കുക. 20 വിമാനങ്ങള്‍ സ്വന്തമാക്കിയതിന് ശേഷം ഗള്‍ഫ് ഉള്‍പ്പെടെ അന്തര്‍ദേശീയ സര്‍വീസുകളും ആരംഭിക്കുമെന്ന് സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ ചെയര്‍മാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് അറിയിച്ചു. 


നിലവില്‍ ആഭ്യന്തര സര്‍വീസിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ടയര്‍2, ടയര്‍3 നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ സര്‍വീസ് നടക്കുക. ഇതിനുവേണ്ടി 3 എ ടി ആര്‍ 72- 600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള വഴിയും തേടുന്നുണ്ട്.