ആക്രിയെന്ന് കരുതി രോഗനിര്‍ണയത്തിനുള്ള ശരീര ഭാഗങ്ങള്‍ മോഷ്ടിച്ച ആക്രിക്കാരന്‍ പിടിയില്‍

ആക്രിയെന്ന് കരുതി രോഗനിര്‍ണയത്തിനുള്ള ശരീര ഭാഗങ്ങള്‍ മോഷ്ടിച്ച ആക്രിക്കാരന്‍ പിടിയില്‍


തിരുവനന്തപുരം: ആക്രി സാധനങ്ങളെന്ന് കരുതി രോഗനിര്‍ണയത്തിന് അയച്ച ശരീര ഭാഗങ്ങള്‍ മോഷ്ടിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. 

പാത്തോളജി വിഭാഗത്തില്‍ നിന്നാണ് പരിശോധനയ്ക്ക് അയച്ച 17 സാംപിളുകള്‍ മോഷണം പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സാമ്പിളുകള്‍ നിറച്ച ബോക്‌സുകള്‍ ലാബിനു സമീപത്തെ സ്റ്റെയര്‍ കേസിനരികില്‍ സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നാണ് മോഷണം പോയത്. ഇവ ആക്രി സാധനങ്ങളാണെന്ന് കരുതി എടുത്തുകൊണ്ടുപോയ ആക്രി വില്‍പ്പനക്കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.