തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ആദ്യം കൊല്ലം കളക്ടറേറ്റിലാണ് ബോംബ് ഭീഷണിയെത്തിയത്. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഭീഷണി. ജില്ലാ കളക്ടറുടെ ഇ മെയിലിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. രണ്ട് മണിക്ക് മുമ്പ് എല്ലാവരും കളക്ടറേറ്റ് നിന്ന് ഒഴിഞ്ഞു പോകാനും നിര്‍ദേശമുണ്ട്.
പിന്നാലെയാണ് പാലക്കാട്, കോട്ടയം കളക്ടറേറ്റുകളില്‍ ബോംബ് ഭീഷണിയെത്തിയത്. രണ്ടിടത്തും കളക്ടറുടെ മെയിലിലെക്കാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ട് മണിയ്ക്ക് ബോംബ് പൊട്ടുമെന്നാണ് മെയിലില്‍ ഉള്ളത്. മൂന്നിടത്തും ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുന്നു.
'പഹല്‍ഗാം: അടിയന്തര സുരക്ഷാ ഭീഷണി, ഒഴിപ്പിക്കല്‍ അത്യാവശ്യം' എന്ന തലക്കെട്ടോടെയാണ് കോട്ടയം കളക്ടറേറ്റില്‍ ഭീഷണി സന്ദേശം എത്തിയത്. തമിഴ്‌നാട് സ്വദേശികള്‍ക്കെതിരെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 'rasdams regit' എന്ന വിലാസത്തില്‍ നിന്നാണ് ഇമെയില്‍ സന്ദേശം എത്തിയത്.
സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളില്‍ ബോംബ് ഭീഷണി
