ഡൽഹി പ്രക്ഷോഭത്തെ പിന്തുണച്ചു; ഈശോ സഭയ്ക്കെതിരേ വർഗീയ ദുരാരോപണങ്ങൾ നടത്തിയ ഡോ. കെ.എസ്. രാധാകൃഷ്ണനെതിരേ കത്തോലിക്കാ അൽമായ നേതാക്കൾ

ഡൽഹി പ്രക്ഷോഭത്തെ പിന്തുണച്ചു; ഈശോ സഭയ്ക്കെതിരേ വർഗീയ ദുരാരോപണങ്ങൾ നടത്തിയ ഡോ. കെ.എസ്. രാധാകൃഷ്ണനെതിരേ കത്തോലിക്കാ അൽമായ നേതാക്കൾ


കൊച്ചി: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരത്തെ പിന്തുണച്ച ഒറ്റ കാരണത്താൽ കത്തോലിക്കാ വൈദികർക്കും ഈശോസഭയ്ക്കും ക്രൈസ്തവർക്കുമെതിരെ തികഞ്ഞ വ്യാജ ആരോപണങ്ങളും രാജ്യദ്രോഹ പരാമർശങ്ങളും നടത്തിയ ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണനെതിരേ കത്തോലിക്കാ അൽമായ നേതാക്കൾ. ഇന്ത്യയെ ക്രൈസ്തവ രാഷ്ട്രമാക്കാനുള്ള ശ്രമമാണെന്നും ഒരു മലയാളി വൈദികനാണ് ഇത് ശ്രമിക്കുന്നതെന്നുമാണ് ഒരിക്കൽ കാലടി സംസ്കൃത സർവകകശാലയുടെ വൈസ് ചാൻസലറും പി എസ് സി ചെയർമാനും ആയിരുന്ന കെഎസ് രാധാകൃഷ്ണൻ ഒരു ഓൺലൈൻ ചാനലിൽ ആരോപിച്ചത്. 

ഈശോ സഭ എന്ന സൊസൈറ്റി ഓഫ് ജസ്റ്റിസ് എന്ന പേരിലാണ് പ്രവർത്തനം എന്നും ഇന്ത്യയെ നശിപ്പിക്കണമെന്ന അജണ്ടയാണ് അവരുടെ പിന്നിലെന്നും കെഎസ് രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. സാംസ്‌കാരിക നേതാക്കളിൽ ഒരാളായി ഒരിക്കൽ പരിഗണിക്കപ്പെട്ടിരുന്ന ഒരു വ്യക്തി വർഗീയ തിമരം ബാധിച്ച് ഇത്തരത്തിൽ യാതൊരു അടിസ്ഥാനവും ഇല്ലാത്ത അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് കേരളത്തിന് മുഴുവൻ നാണക്കേടാണെന്ന് കേരള കത്തോലിക്കാ സഭയിലെ പ്രമുഖ അത്മായ നേതാക്കൾ പറഞ്ഞു.