ചിന്നു പാപ്പുവിന്റെ ആണ്‍ സുഹൃത്തും മരിച്ച നിലയില്‍

ചിന്നു പാപ്പുവിന്റെ ആണ്‍ സുഹൃത്തും മരിച്ച നിലയില്‍


കാസര്‍ഗോഡ്: അടുത്തിടെ ജീവനൊടുക്കിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ (രേഷ്മ) ആണ്‍സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. മന്നിപ്പാടി സ്വദേശി സന്തോഷ് (29) ആണ് മരിച്ചത്. ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.

ചിന്നു പാപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് സൂചന. ക തിങ്കളാഴ്ചയായിരുന്നു ചിന്നു പാപ്പുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.