സ്‌നേഹ വീട് പദ്ധതിയില്‍ താക്കോല്‍ ദാനം നടത്തി

സ്‌നേഹ വീട് പദ്ധതിയില്‍ താക്കോല്‍ ദാനം നടത്തി


തിരുവനന്തപുരം: ഭവന രഹിതര്‍ക്ക് നല്‍കാന്‍ ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന് വേണ്ടി അമേരിക്കയിലെ പ്രമുഖ വ്യവസായിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം രക്ഷാധികാരിയുമായ ഡോ. ബാബു സ്റ്റീഫന്‍ സാമ്പത്തിക സഹായം നല്‍കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ വീടിന്റെ താക്കോല്‍ ദാനം കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. വീട്ടുടമ അനിത താക്കോല്‍ ഏറ്റു വാങ്ങി.


ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ കെ വിജയചന്ദ്രന്‍, സുരേഷ് കുമാര്‍ 

എന്നിവരും പങ്കെടുത്തു.


ബാബു സ്റ്റീഫന് വേണ്ടി ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി കെ വിജയചന്ദ്രന്‍ ഉപഹാരം ഏറ്റുവാങ്ങി.

സംസ്ഥാന ശിശു ക്ഷേമ സമിതി സെക്രട്ടറി ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.