പാലക്കാട്: പാലക്കാട്ടെ വ്യാജവോട്ട് ക്രമക്കേടില്‍ നടപടി. ക്രമക്കേട് തടയാനായി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക എഎസ്ഡി പട്ടിക തയ്യാറാക്കി.
എഎസ്ഡി അഥവാ ആബ്സെന്റ് ഷിഫ്റ്റ് ഡെത്ത് പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കിയത്. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. ASD പട്ടികയില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാകും. സത്യവാങ്മൂലം നല്‍കണമെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. തെറ്റായ സത്യവാങ് മൂലം നല്കിയാല് ക്രിമിനല്‍ നടപടികള്‍ അടക്കം സ്വീകരിക്കും.
പാലക്കാട്ടെ വ്യാജവോട്ട് ക്രമക്കേടില്‍ നടപടി;തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക എഎസ്ഡി പട്ടിക തയ്യാറാക്കി