തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം: ഏഴുപേര്‍ മരിച്ചു; നാല്‍പതോളം പേര്‍ക്ക് പരിക്ക്

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം: ഏഴുപേര്‍ മരിച്ചു; നാല്‍പതോളം പേര്‍ക്ക് പരിക്ക്


തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. 7 പേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. 

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തെ അഞ്ച് വെടിക്കെട്ട് പുരകളും കത്തിപ്പോയെന്നാണ് പ്രാഥമിക നിഗമനം. 

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. വന്‍ ശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ വാഹനത്തിന് എത്താനാകാത്ത പ്രദേശമായതും വെല്ലുവിളിയാകുന്നുണ്ട്. ജെ സി ബി ഉപയോഗിച്ച് വഴി നിര്‍മിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തെത്തിയത്.

തിരുവമ്പാടി ദേവസ്വത്തിന് വേണ്ടിയുള്ള പൂരം സാമഗ്രികള്‍ ഒരുക്കിക്കൊണ്ടിരുന്ന വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിനു പിന്നാലെ സമീപപ്രദേശങ്ങളിലേക്ക് ശരീരഭാഗങ്ങള്‍ ചിതറി വീണതായി നാട്ടുകാര്‍ പറയുന്നു.