തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാൻ ഗവർണർ അനുമതി നൽകി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനാണ് ഗവർണർ അനുമതി നൽകിയിരിക്കുന്നത്.
മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പ് കരാർ നൽകിയതിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിരുന്നു. ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഈ നീക്കങ്ങളിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും സർക്കാർ രേഖകൾ ദുരുപയോഗം ചെയ്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നവരാണ് കേസിലെ മറ്റു പ്രതികൾ.
അതേസമയം, യു. ഷറഫലി, സി. സത്യപാലന് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇരുവരും പദ്ധതിയുമായി ബന്ധപ്പെട്ട് വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഒന്‍പത് മില്യണ്‍ യുഎസ് ഡോളര്‍, ഏകദേശം 126 കോടി രൂപ കൈമാറിയെന്ന സ്പോണ്‍സറുടെ അവകാശവാദം സ്ഥിരീകരിക്കുന്ന ഔദ്യോഗിക രേഖകളൊന്നും സര്‍ക്കാരിന്റെ പക്കലില്ലെന്നാണ് കായികമന്ത്രി ഒ.ജെ. ജനീഷ് നിയമസഭയില്‍ വ്യക്തമാക്കിയത്. പണം കൈമാറിയതിന്റെ ബാങ്ക് രേഖകളും ഔദ്യോഗിക രസീതുകളും ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാൻ ഗവർണറുടെ അനുമതി, നടപടി അഴിമതി നിരോധന നിയമപ്രകാരം
