കേരളത്തിൽ സ്വർണത്തിന് ചരിത്ര വില; പവന് 50,000 കടന്നു

കേരളത്തിൽ സ്വർണത്തിന് ചരിത്ര വില; പവന് 50,000 കടന്നു


കൊച്ചി: സ്വർണവില ചരിത്ര ഉയരങ്ങളിലേക്ക്. കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷം രൂപ കടന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ 50,400 രൂപ നൽകണം. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 50,000 രൂപ കടക്കുന്നത്. 

ഒരു ഗ്രാം സ്വർണത്തിന്റെ വില 130 രൂപ വർദ്ധിച്ച് 6,300 രൂപയിലേക്ക് എത്തി. പവന് 1040 രൂപയാണ് പവന് കൂടിയത്. സ്വർണം കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് സ്വർണവില കൂടാൻ കാരണമായത്.