തൃശൂര്‍: മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂര്‍ റെയില്‍വേ പൊലീസ് എടുത്ത കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി. തൃശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതിപട്ടികയിലുള്ള രണ്ടു കന്യാസ്ത്രീകള്‍ക്കെതിരേ മനുഷ്യക്കടത്ത് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
2022 ലാണ് കേസിനാസ്പദമായ സംഭവം. ആലപ്പി ധന്‍ബാദ് എക്‌സ്പ്രസില്‍ ജാര്‍ഖണ്ഡില്‍ നിന്ന് എത്തിച്ച മൂന്ന് പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. തൃശൂരിലെ കന്യാസ്ത്രീ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ.
റെയില്‍വേ പോലീസ് മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് കോടതിക്ക് കൈമാറിയത്. എന്നാല്‍ ഇത് നില്‍നില്‍ക്കില്ലെന്ന നിരീക്ഷണത്തോടെ കന്യാസ്ത്രീകളെ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു
മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂര്‍ റെയില്‍വേ പൊലീസ് എടുത്ത കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി
