ബാങ്കോക്: ഒരാഴ്ചയായി തുടരുന്ന തായ്ലൻഡ് - കംബോഡിയ സംഘർഷം അവസാനിക്കുന്നു. ചൈന നടത്തിയ ചർച്ചയിൽ, ഇരു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചു. ഇതോടെ അതിർത്തിയിലെ പോരാട്ടത്തിന് ശമനമായേക്കും.
മുമ്പ് നടന്ന ചർച്ചയിൽ വെടിനിർത്തൽ തിങ്കളാഴ്ച അർധരാത്രിയോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ ഒന്നിലധികം പ്രദേശങ്ങളിൽ കംബോഡിയ ആക്രമണം നടത്തിയതായി തായ്ലൻഡ് സൈന്യം ആരോപിച്ചു. എന്നാൽ, ഈ വാദം കംബോഡിയ തള്ളി. ബുധനാഴ്ച രാവിലെ വെടിവെപ്പ് നടന്നുവെന്നാണ് തായ് സൈന്യം റിപ്പോർട്ട് ചെയ്തത്. പക്ഷേ, പീരങ്കികൊണ്ടുള്ള ആക്രമണം നടന്നിട്ടില്ലെന്ന് അവർ പറഞ്ഞു.
എന്നാൽ, ബുധനാഴ്ച ഉച്ചയോടെ, ഇരുപക്ഷവും വെടിനിർത്തൽ അംഗീകരിച്ചതായി ഷാങ്ഹായിൽ നടന്ന യോഗശേഷം സ്ഥിരീകരിച്ചു.
ചൈന ഇടപെട്ടു; തായ്ലൻഡ് - കംബോഡിയ സംഘർഷത്തിൽ വെടിനിർത്തലിന് ധാരണയായി
