ഡല്‍ഹി- ലണ്ടന്‍ എയര്‍ ഇന്ത്യ സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി

ഡല്‍ഹി- ലണ്ടന്‍ എയര്‍ ഇന്ത്യ സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര നിര്‍ത്തിവെച്ചു. 

എഐ 2017 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബേയിലേക്ക് മടങ്ങിയതായും നടപടിക്രമങ്ങള്‍ പാലിച്ച് ടേക്ക് ഓഫ് റണ്‍ നിര്‍ത്തിവെക്കാന്‍ കോക്ക്പിറ്റ് ക്രൂ തീരുമാനിച്ചതായും മുന്‍കരുതല്‍ നടപടികള്‍ക്കായി വിമാനം തിരികെ കൊണ്ടുവരികയായിരുന്നെന്നുംഎയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

യാത്രക്കാരെ എത്രയും വേഗം ലണ്ടനിലേക്ക് എത്തിക്കാന്‍ ബദല്‍ വിമാനം ഏര്‍പ്പെടുത്തുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം എല്ലാ വാണിജ്യ വിമാനക്കമ്പനികളുടെയും വാര്‍ഷിക പരിശോധനയില്‍ ഇന്ത്യയുടെ വ്യോമയാന റെഗുലേറ്റര്‍ എയര്‍ ഇന്ത്യയില്‍ 51 സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

ഓഡിറ്റ് അനുസരിച്ച് എട്ട് ഇന്ത്യന്‍ വിമാനക്കമ്പനികളിലായി 263 സുരക്ഷാ പ്രശ്‌നങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കണ്ടെത്തി. ഇതില്‍, എയര്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ ഏറ്റവും കൂടുതല്‍ വീഴ്ചകള്‍ (51) ഉണ്ടായിരുന്നു, അതില്‍ ഗുരുതരമായ ഏഴ് ലെവല്‍ 1, 44 ലെവല്‍ 2 വീഴ്ചകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ ഓഡിറ്റ് പ്രക്രിയയില്‍ എയര്‍ലൈന്‍ 'പൂര്‍ണ്ണമായും സുതാര്യമായിരുന്നു' എന്നും ഈ പരിശോധനകള്‍ എല്ലാ എയര്‍ലൈനുകള്‍ക്കും പതിവാണെന്നും എയര്‍ ഇന്ത്യ വക്താവ് ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ തിരുത്തല്‍ നടപടികളുടെ വിശദാംശങ്ങള്‍ക്കൊപ്പം തങ്ങളുടെ പ്രതികരണം റെഗുലേറ്ററിന് സമര്‍പ്പിക്കുംമെന്ന് എയര്‍ലൈന്‍ പറഞ്ഞു.