കള്ളവോട്ടുകളെ പ്രോത്സാഹിപ്പിക്കുന്നെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

കള്ളവോട്ടുകളെ പ്രോത്സാഹിപ്പിക്കുന്നെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബീഹാറില്‍ കള്ളവോട്ടുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആരൊക്കെ ഈ പ്രക്രിയയില്‍ പങ്കാളികളാണെങ്കിലും അവരെ വെറുതെ വിടില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ബീഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബി ജെ പി നേട്ടമുണ്ടാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വന്‍തോതില്‍ കള്ളവോട്ടിന് പ്രേരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  

തെരഞ്ഞെടുപ്പു കമ്മിഷനും കള്ളവോട്ടുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.