കൊച്ചി: മലയാള സാഹിത്യ നിരൂപകനും സാംസ്കാരിക നായകനുമായ
പ്രൊഫ. എം കെ സാനുവിൻ്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ദിവസങ്ങൾക്ക് മുമ്പ് വീഴ്ചയെ തുടർന്ന് കഴുത്തിന് പരുക്കേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. 96കാരനായ പ്രൊഫ. എം കെ സാനുവിന് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.