കല്‍പ്പറ്റ നാരായണന്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍; ജി. വേണുഗോപാല്‍ സംഗീത നാടക അക്കാദമിയില്‍; ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ പ്രേംകുമാര്‍

കല്‍പ്പറ്റ നാരായണന്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍; ജി. വേണുഗോപാല്‍ സംഗീത നാടക അക്കാദമിയില്‍; ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ പ്രേംകുമാര്‍


തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി ഉള്‍പ്പെടെ സാംസ്‌കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍ക്കു മേധാവികളെ നിയമിച്ചു. പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനാണ് സാഹിത്യ അക്കാദമി അധ്യക്ഷന്‍. ഗായകന്‍ ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമിയുടെയും നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റേയും അധ്യക്ഷരാവും. ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നടന്‍ രവീന്ദ്രനെ ഇന്നലെ നിയമിച്ചിരുന്നു. നിര്‍മാതാവ് എം രഞ്ജിത് ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാവും. ഡോ. പ്രകാശ് മൂര്‍ത്തിയാണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു മാസത്തിനു ശേഷമാണ് നിയമനം. അക്കാദമികളുടേയും മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളുടെയും മേധാവികളുടെ നിയമനം നീണ്ടുപോവുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കവി, നോവലിസ്റ്റ്, സാഹിത്യ വിമര്‍ശകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കല്‍പ്പറ്റ നാരായണന്‍ കോണ്‍ഗ്രസ് സഹയാത്രികനായാണ് അറിയപ്പെടുന്നത്. കവി സച്ചിദാനന്ദന്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ സാഹിത്യ അക്കാദമി അധ്യക്ഷ പദം ഒഴിഞ്ഞിരുന്നു.

എല്‍ഡിഎഫ് ഭരണകാലത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്ന നടന്‍ പ്രേംകുമാര്‍ പിന്നീട് സര്‍ക്കാരുമായുള്ള അസ്വാരസ്യത്തില്‍ ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് യുഡിഎഫിന് ഒപ്പമെത്തിയ പ്രേമകുമാറിനെ ചലച്ചിത്ര വികസന കോര്‍പ്പറഷനിലാണ് നിയമനം