കേരളത്തിലെ മന്ത്രിമാർക്ക് വകുപ്പുകളായി

കേരളത്തിലെ മന്ത്രിമാർക്ക് വകുപ്പുകളായി


തിരുവനന്തപുരം: വി ഡി സതീശൻ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ 
പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ലോട്ടറി എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുക.  രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ്, കയര്‍ വകുപ്പുകളും പി കെ  കുഞ്ഞാലിക്കുട്ടി വ്യവസായം, ഐ ടി  വകുപ്പുകളും കൈകാര്യം ചെയ്യും. 

സണ്ണി ജോസഫിന് വൈദ്യുതി, പാര്‍ലമെന്ററികാര്യം, പരിസ്ഥിതി വകുപ്പുകളും കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകളും എ പി അനിൽ കുമാറിന്  റവന്യൂ വകുപ്പുമാണ് ലഭിച്ചത്.

വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് വകുപ്പുകള്‍ എന്‍ ഷംസുദ്ദീനും ഉന്നതവിദ്യാഭ്യാസ വകുപ്പ് റോജി എം ജോണിനും എക്സൈസ്, സഹകരണം വകുപ്പുകള്‍ എം ലിജുവിനും ടൂറിസം, സാംസ്‌കാരികം വകുപ്പുകള്‍ പി സി  വിഷ്ണുനാഥിനുമാണ് നൽകിയത്. 

തൊഴില്‍, വനിതാ- ശിശുക്ഷേമം വകുപ്പുകള്‍ ബിന്ദു കൃഷ്ണക്കും തദ്ദേശ സ്വയംഭരണ വകുപ്പ് കെ എം ഷാജിക്കും പൊതുമരാമത്ത് വകുപ്പ് പി കെ  ബഷീറിനും കൃഷി വകുപ്പ് ടി സിദീഖിനും ജലവിഭവ വകുപ്പ് മോന്‍സ് ജോസഫിനും വനം വകുപ്പ് ഷിബു ബേബി ജോണിനു മാണ്.

ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് അനൂപ് ജേക്കബിനും ഗതാഗത വകുപ്പ് സി പി ജോണിനും ഫിഷറീസ്, സാമൂഹികനീതി വകുപ്പുകള്‍ വി.ഇ അബ്ദുല്‍ ഗഫൂറിനും പിന്നോക്കക്ഷേമ വകുപ്പ് കെ എ തുളസിക്കും നല്‍കി. യുവജനക്ഷേമം, കായികം, ആര്‍ക്കയോളജി വകുപ്പുകളാണ് ഒ ജെ ജനീഷ് കൈകാര്യം ചെയ്യുക.