ഹാജര്‍ പുസ്തകം ഒഴിവാക്കി; സെക്രട്ടറിയേറ്റില്‍ പഞ്ചിങ് സംവിധാനം നര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്

ഹാജര്‍ പുസ്തകം ഒഴിവാക്കി; സെക്രട്ടറിയേറ്റില്‍ പഞ്ചിങ് സംവിധാനം നര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്


തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഹാജര്‍ പുസ്തകം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. ബയോമെട്രിക് പഞ്ചിങ് സംവിധാനം പൂര്‍ണമായ സാഹചര്യത്തിലാണ് ഹാജര്‍ പുസ്തകം ഒഴിവാക്കിയത്. എന്നാല്‍ പഞ്ചിങ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ ഹാജര്‍ ബുക്കില്‍ തന്നെ ഹാജര്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനമാണ് സെക്രട്ടറിയേറ്റിലുള്ളത്. ബയോമെട്രിക് പഞ്ചിങ് സംവിധാനം മുഴുവന്‍ വകുപ്പുകളിലും പൂര്‍ണമാക്കാത്തതിനാല്‍ സര്‍വീസ് സംഘടനകള്‍ സമര ദിവസങ്ങളിലെ ഹാജര്‍ സംവിധാനങ്ങളില്‍ മുന്‍പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ വകുപ്പുകളിലും ബയോമെട്രിക് പഞ്ചിങ് മെഷീന്‍ സ്ഥാപിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സോഫ്റ്റ്വെയറിലേക്ക് ഉള്‍പ്പെടുത്താന്‍ വൈകിയിരുന്നു.

എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ ശേഷമാണ് പൊതുഭരണ വകുപ്പ് ഹാജര്‍ ബുക്ക് ഒഴുവാക്കിയുള്ള ഉത്തരവ് പുറത്തിറക്കിയത്. ബന്ധപ്പെട്ടവര്‍ നിര്‍ദേശങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.