കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; രണ്ടുപേര്‍ മരിച്ചു

കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; രണ്ടുപേര്‍ മരിച്ചു


കോട്ടയം/ തൊടുപുഴ: ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍. രണ്ടുപേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരാളെ കാണാതായി. 

പമ്പ, മണിമല, മീനച്ചില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളില്‍ പ്രധാന റോഡുകള്‍ ഉള്‍പ്പെടെ മുങ്ങിയിട്ടുണ്ട്. 

തൊടുപുഴയ്ക്ക് സമീപം കുടയത്തൂര്‍ അടൂര്‍ മലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മഷിക്കല്ലേല്‍ രവി നാരായണന്റെ ഭാര്യ സുമതി, പൂഞ്ഞാര്‍ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. സുമതിയുടെ മകന്‍ രതീഷിനെ പരുക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ജോസഫിന്റെ മൃതദേഹം മണ്ണിനടിയില്‍ നിന്നാണ് കണ്ടെടുത്തത്. ജോസഫിന്റെ അമ്മ റെജീനയെ കാണാതായിട്ടുണ്ട്. 

വെള്ളം കയറിയതെേടാ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ മലയോര മേഖലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.