കുസാറ്റില്‍ പഠിക്കാന്‍ അപേക്ഷയുമായി 1590 വിദേശ വിദ്യാര്‍ത്ഥികള്‍

കുസാറ്റില്‍ പഠിക്കാന്‍ അപേക്ഷയുമായി 1590 വിദേശ വിദ്യാര്‍ത്ഥികള്‍


കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രശസ്തി ശക്തിപ്പെടുന്നുവെന്ന് സൂചിപ്പിച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇത്തവണ ലഭിച്ചത് ആയിരത്തിലേറെ വിദേശ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍. 2024 - 25 അക്കാദമിക വര്‍ഷത്തേക്ക് 1590 വിദേശ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളാണ് കുസാറ്റില്‍ ലഭിച്ചിരിക്കുന്നത്. 2021 മുതല്‍ കുസാറ്റില്‍ വിവിധ പ്രോഗ്രാമുകളിലായി വിദേശവിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) നല്‍കുന്ന സ്‌കോളര്‍ഷിപ്പിനാണ് ഭൂരിഭാഗം വിദേശ വിദ്യാര്‍ത്ഥികളും അപേക്ഷിക്കുന്നത്. ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചാല്‍ സൗജന്യ വിദ്യാഭ്യാസവും ക്യാപസില്‍ സൗജന്യ താമസവും ലഭിക്കും.

ഐസിസിആര്‍ വഴി, 2021 ല്‍ കുസാറ്റില്‍ 603 അപേക്ഷകള്‍ ലഭിച്ചു. 2022 ല്‍ ഇത് 800 ആയി, 2023 ല്‍ 1100 ആയും ഉയര്‍ന്നു. ഐസിസിആര്‍ വഴി 1410 അപേക്ഷകള്‍ ഇത്തവണ ലഭിച്ചു. സ്റ്റഡി ഇന്‍ ഇന്ത്യ (എസ്‌ഐഐ) പ്രോ?ഗ്രാം വഴി 180 അപേക്ഷകളും ലഭിച്ചതോടെ ഇത്തവണ ആകെ ലഭിച്ച വിദേശ അപേക്ഷകള്‍ 1590 ആയി

40 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ ഇത്തവണ ലഭിച്ചിട്ടുണ്ട്. ഇതില്‍ കെനിയ, ഇറാഖ്, എത്യോപ്യ, ബോസ്വാന, സിറിയ എന്നീ രാജ്യങ്ങളും ഉള്‍പ്പെടും. ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ആണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും താത്പര്യമുള്ള വിഷയം. എസ്‌ഐഐ വഴി എത്തിയ 180 അപേക്ഷകളില്‍ 80 എണ്ണവും ഈ കോഴ്‌സിലേക്കാണ്. ഇന്ത്യന്‍ പ്രവാസികളില്‍ നിന്നുള്ള അപേക്ഷകളും ലഭിക്കുന്നത് രാജ്യത്തെ വി?ദ്യാഭ്യാസ സമ്പ്രദായത്തിന് ലഭിക്കുന്ന അം?ഗീകാരമായാണ് വിലയിരുത്തുന്നത്. നിലവില്‍ അമേരിക്ക, മാലിദ്വീപ്, പോളണ്ട്, അയര്‍ലണ്ട്, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കുസാറ്റില്‍ പഠിക്കുന്നുണ്ട്.