തിരുവനന്തപുരം: 48ാമത് വയലാര്‍ അവാര്‍ഡിന് അശോകന്‍ ചരുവില്‍ അര്‍ഹനായി. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം. അശോകന്‍ ചരുവിലിന്റെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് കാട്ടൂര്‍കടവ്. നോവല്‍ കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണെന്നാണ് ജൂറിയുടെ വിലയിരുത്തല്‍. ബെന്യാമിന്‍, കെ എസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മൂന്നുറിലധികം നോവലുകളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്.
1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്