കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യ ചർച്ചകളിൽ നിന്ന് എൻഎസ്എസ് പിന്മാറി. പെരുന്നയിൽചേർന്ന ഡയറക്ടർബോർഡ്‌യോഗത്തിലാണ് ഐക്യം നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് തീരുമാനിച്ചത്. വാർത്താക്കുറിപ്പിലൂടെയാണ് തീരുമാനം സംഘടന ഔദ്യോഗികമായി അറിയിച്ചത്.
മുൻപും നിരവധി തവണ നടന്ന ഐക്യശ്രമങ്ങൾ ഫലപ്രദമാകാത്ത സാഹചര്യത്തിൽ, ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലും പുതിയ നീക്കം പരാജയപ്പെടുമെന്നാണ് എൻഎസ്എസിന്റെ വിലയിരുത്തൽ. സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും അതിനാൽ ഐക്യനീക്കവുമായി മുന്നോട്ടുപോകേണ്ടതില്ലെന്നും ഡയറക്ടർബോർഡ് വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര സമീപനമാണ് എൻഎസ്എസിനുള്ളതെന്നും മറ്റ് സമുദായങ്ങളോടുള്ളത്‌പോലെ എസ്എൻഡിപിയോടും സൗഹൃദപരമായ ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എസ് എൻ ഡി പിയുമായുള്ള ഐക്യം പ്രായോഗികമല്ല ; എൻ എസ് എസ് പിന്മാറി
