ഇന്ത്യയ്ക്കിന്ന് 77-ാം റിപ്പബ്ലിക്ക് ദിനം

ഇന്ത്യയ്ക്കിന്ന് 77-ാം റിപ്പബ്ലിക്ക് ദിനം


ന്യൂഡല്‍ഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം ഇന്ന്. ന്യൂഡല്‍ഹി കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങള്‍ നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയപതാക ഉയര്‍ത്തും. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പുഷ്പചക്രം അര്‍പ്പിക്കും.

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍് ഉര്‍സുല വോണ്‍ ഡേര്‍ ലെയ്ന്‍ ആണ് ചടങ്ങിലെ വിശിഷ്ടാതിഥി.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃക ഉള്‍പ്പെടെ പരേഡിലുണ്ടാകും. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം കണക്കിലെടുത്ത് ഇത്തവണത്തെ പരേഡിന്റെ മുഖ്യപ്രമേയം അതാണ്. കരസേനയുടെ യുദ്ധവ്യൂഹ മാത്യകയും പരേഡില്‍ അണിനിരക്കും. ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഉള്‍പ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്. കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളെയും വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്.