ശബരിമല പ്രതിഷ്ഠാദിനം ജൂണ്‍ അഞ്ചിന്; നട നാലിന് തുറക്കും

ശബരിമല പ്രതിഷ്ഠാദിനം ജൂണ്‍ അഞ്ചിന്; നട നാലിന് തുറക്കും


ശബരിമല: ശബരിമല പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ജൂണ്‍ നാലിന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും. ജൂണ്‍ അഞ്ചിന് (ഇടവ മാസത്തിലെ  അത്തം നക്ഷത്രം) ആണ് പ്രതിഷ്ഠാദിനം.  പ്രതിഷ്ഠാദിനത്തില്‍ രാവിലെ അഞ്ചിന് നട തുറക്കും. പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 5ന് രാത്രി 10 മണിക്ക്  നട അടയ്ക്കും.