എട്ട് വയസുകാരന്‍ വീട്ടില്‍ ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചു

എട്ട് വയസുകാരന്‍ വീട്ടില്‍ ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചു


തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ചു. അഴൂര്‍ മൂലേല്‍ വീട്ടില്‍ അനുവിന്റെ മകന്‍ ദിക്ഷല്‍ ആണ് മരിച്ച്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടില്‍നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.
ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. കാലില്‍ എന്തോ കടിച്ചതായി കുട്ടി പറഞ്ഞതായാണ് വിവരം. തുടര്‍ന്ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.