സംസ്ഥാന സര്‍ക്കാര്‍ ആര്‍ ആര്‍ ടി എസ് വിജ്ഞാപനം പുറത്തിറക്കി

സംസ്ഥാന സര്‍ക്കാര്‍ ആര്‍ ആര്‍ ടി എസ് വിജ്ഞാപനം പുറത്തിറക്കി


തിരുവനന്തപുരം: കേരള സര്‍ക്കാര്‍ അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആര്‍ ആര്‍ ടി എസ് പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതുമാണെന്ന് വിജ്ഞാപനത്തിലുണ്ട്. 20 ശതമാനം കേന്ദ്ര- സംസ്ഥാന സഹായവും 60 ശതമാനം അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 

ആര്‍ ആര്‍ ടി എസ് മാതൃകയില്‍ അതിവേഗ റെയില്‍ നടപ്പാക്കാമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് അനുസരിച്ചുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്.

2033ല്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ആദ്യഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ആര്‍ ആര്‍ ടി എസ് നടപ്പിലാക്കും.

നാലു ഘട്ടങ്ങളിലായി 2 ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച കെ റെയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കി ആര്‍ ആര്‍ ടി എസ് മാതൃകയിലേക്ക് പോവുകയാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. 

ഇ ശ്രീധരനും അതിവേഗ റെയില്‍ എന്ന പദ്ധതിയുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം പൊന്നാനിയില്‍ ഓഫിസ് തുറന്നിരുന്നു.