മെല്‍ബണ്‍: ഗാന്ധിജിയുടെ വെങ്കല പ്രതിമയ്ക്ക് 426 കിലോഗ്രാം ഭാരമുണ്ടെന്നതൊന്നും മോഷ്ടാക്കള്‍ക്ക് വലിയ കാര്യമായി തോന്നിയില്ല. അതും മോഷ്ടിച്ച് അവര്‍ രക്ഷപ്പെട്ടു.
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന് മുന്നില്‍ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമയാണ് മോഷണം പോയത്. പ്രതിമയുടെ കാല്‍പാദത്തിന് മുകളില്‍ യന്ത്രം ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടത്തിയത്. മുഖം മൂടി ധരിച്ച മൂന്നുപേരാണ് മോഷണം നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.
ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന് ഇന്ത്യന്‍ സര്‍ക്കാരാണ് പ്രതിമ നല്‍കിയത്.
2021 നവംബറില്‍ അന്നത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. അനാച്ഛാദനം ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിമയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു.
