തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോള്‍ ലംഘിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിച്ച ഒളിമ്പിക് ഡേ റണ്‍ പരിപാടിക്കിടയാണ് സംഭവം. ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ സുരേഷ് ഗോപി സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു.
സുരേഷ് ഗോപിയുടെ നടപടിക്കെതിരെ ആരോപണവുമായി മന്ത്രിമാരായ വി ശിവന്‍കുട്ടിയും ജി ആര്‍ അനിലും രംഗത്തെത്തി. സുരേഷ് ഗോപി വേദിയില്‍ നിന്നും ഇറങ്ങിയതോടെ സദസ്സില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം സുരേഷ് ഗോപിയുടെ അടുത്തേക്ക് നീങ്ങുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തതോടെ ബഹളമുണ്ടാവുകയും ഗവര്‍ണറുടെ പ്രസംഗം ശരിക്കും കേള്‍ക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു.
കൃത്യമായ മിനിറ്റ്‌സ് വരെ എല്ലാവര്‍ക്കും ലഭ്യമാക്കിയ പരിപാടിയില്‍ ഗവര്‍ണറെപ്പോലും മാനിക്കാതെ സുരേഷ് ഗോപി നടത്തിയത് പ്രോട്ടോകോള്‍ ലംഘനമെന്നാണ് വി ശിവന്‍കുട്ടിയുടെ ആരോപണം. ഗവര്‍ണറോടും ദേശീയഗാനത്തോടുമുള്ള അനാദരവാണ് സുരേഷ് ഗോപി നടത്തിയതെന്ന് മന്ത്രി ജി ആര്‍ അനില്‍ കുറ്റപ്പെടുത്തി.
ഒരിക്കലുമൊരു ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത രീതിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു അഭിനേതാവെന്ന നിലയിലാണ് സുരേഷ് ഗോപി പ്രവര്‍ത്തിച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കണമെന്നും