തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായതിനു പിന്നാലെ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു. പരിശോധന ഫലങ്ങള്‍ സാധാരണ നിലയിലായതോടെയാണ് തന്ത്രിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
പൂജപ്പുര സബ്ജയിലിലേക്ക് തന്ത്രിയെ മാറ്റിയതായാണ് സൂചന. തന്ത്രി ആശുപത്രി വിട്ട പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കും. ആരോഗ്യനില കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കസ്റ്റഡി അപേക്ഷ നല്‍കാതിരുന്നത്.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എ പത്മകുമാര്‍ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം തന്ത്രിയുടെ വീട്ടില്‍ എസ് ഐ ടി നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് വിവരം.
