വഴിയില്‍ കുടുങ്ങി വന്ദേഭാരത്

വഴിയില്‍ കുടുങ്ങി വന്ദേഭാരത്


ഷൊര്‍ണൂര്‍: സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കാസര്‍ക്കോട്- തിരുവനന്തപുരം വന്ദേഭാരത് വഴിയില്‍ കുടുങ്ങഇ. ഷൊര്‍ണൂര്‍ പാലത്തിന് സമീപമാണ് വന്ദേഭാരത് കുടുങ്ങിയത്. 

ട്രെയിനിന്റെ വാതില്‍ തുറക്കാന്‍ കഴിയുന്നില്ലെന്നും അകത്ത് എ സി പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാങ്കേതിക പ്രശ്‌നം പരിഹരിക്കുന്നതില്‍ റെയില്‍വേ എന്‍ജിനിയര്‍മാര്‍ പരാജയപ്പെട്ടതോടെ ട്രെയിന്‍ തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. ട്രെയിനിന്റെ 16 കോച്ചുകളിലും ഓരോ ബ്രേക്ക് ഉണ്ട്. ഇവ റിലീസ് ചെയ്ത ശേഷം ലോക്ക് ഉപയോഗിച്ച് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിക്കും. 

സ്റ്റേഷനില്‍ ട്രെയിന്‍ എത്തിച്ച ശേഷം പുതിയ എഞ്ചിന്‍ ഘടിപ്പിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. യാത്രക്കാര്‍ക്ക് മറ്റൊരു സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ പറഞ്ഞു.