കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനേയും തീകൊളുത്തി; യുവതി മരിച്ചു

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനേയും തീകൊളുത്തി; യുവതി മരിച്ചു


കൊല്ലം: ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. യുവതി മരിച്ചു. 

കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊള്ളലേറ്റ യുവാവ് സോണിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.