തിരുവനന്തപുരത്ത് യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


തിരുവനന്തപുരം:  യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമി ബാലകൃഷ്ണന്‍ ആണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ  ഉള്ളൂര്‍ പിടി ചാക്കോ നഗര്‍ ഫ്‌ളാറ്റില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ പേയിംഗ് ഗസ്റ്റായാണ് അഭിരാമി താമസിക്കുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഉള്‍പ്പെടെ ഓപി  ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വെച്ചതാണെന്നാണ് പ്രാഥമിക വിവരം. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ വ്യക്തമാകൂ. മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളനട സ്വദേശിനിയാണ്. മെഡിക്കല്‍ കോളേജ് പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.