ന്യൂയോര്‍ക്ക്: ജീന്‍സ് ധരിച്ച് കളിക്കാന്‍ കഴിയില്ലെന്നു പറഞ്ഞതിനെ തുടര്‍ന്ന് പ്രധാന ടൂര്‍ണമെന്റ് ഉപേക്ഷിച്ച് ലോക ചെസ്സ് ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണ്‍. ന്യൂയോര്‍ക്കില്‍ നടന്ന ഫിഡെ വേള്‍ഡ് റാപ്പിഡ് ബ്ലിറ്റ്‌സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിലാണ് ജീന്‍സ് കളിയുടെ ഗതി മാറ്റിയത്.
അടുത്ത ദിവസം ജീന്‍സ് മാറ്റാമെന്ന് അറിയിച്ചെങ്കിലും പിഴ ഈടാക്കിയ അധികൃതര്‍ ഉടന്‍ പാന്റ്‌സ് മാറണമെന്നും ആവശ്യപ്പെട്ടുവെന്നാണ് ഗ്രാന്റ് മാസ്റ്റര്‍ പറയുന്നത്.
തങ്ങളുടെ ഡ്രസ് കോഡ് ചട്ടങ്ങള്‍ 'എല്ലാവര്‍ക്കും ന്യായവും പ്രൊഫഷണലിസവും ഉറപ്പാക്കാന്‍' രൂപകല്‍പ്പന ചെയ്തതാണെന്ന് ചെസ്സ് ഫെഡറേഷന്‍ (ഫിഡെ) പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ ചില വിവാദങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ് കാള്‍സണ്‍.
ഒരു ടൂര്‍ണമെന്റില്‍ ഒരു എതിരാളിയെ വഞ്ചിച്ചെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ ദീര്‍ഘകാല നിയമ തര്‍ക്കം കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം പരിഹരിച്ചത്.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെ വെള്ളിയാഴ്ച അദ്ദേഹം ഗെയിമിന്റെ ഷോര്‍ട്ട് ഫോം പതിപ്പുകള്‍ക്കായുള്ള ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. ബ്ലിറ്റ്സ്, റാപ്പിഡ് ചെസ്സ് ചാമ്പ്യനായിരുന്നു കാള്‍സണ്‍.
തീരുമാനത്തിനെതിരെ താന്‍ അപ്പീല്‍ നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഉച്ചഭക്ഷണ മീറ്റിംഗിനായി താന്‍ ജീന്‍സ് ധരിച്ചിരുന്നുവെന്നും ടൂര്‍ണമെന്റിലേക്ക് പോകുമ്പോള്‍ മറ്റൊരു ജോഡി വേഷം ധരിക്കാനോ അണിഞ്ഞവ മാറ്റുന്നതിനെക്കുറിച്ചോ 'ആലോചിച്ചിരുന്നില്ല' എന്നും അദ്ദേഹം പറഞ്ഞു.
വസ്ത്രം മാറണമെന്ന ആവശ്യം ഉയരുന്നതിന് മുമ്പ് ഷര്‍ട്ടും ബ്ലേസറും ഡാര്‍ക്ക് ജീന്‍സും ഡ്രെസ് ഷൂസും ധരിച്ച് ഏതാനും റൗണ്ടുകള്‍ കാള്‍സണ്‍ കളിച്ചിരുന്നു. അടുത്ത ദിവസം വസ്ത്രം മാറാമെന്ന് അറിയിച്ചത് നിരസിച്ചതോടെ അത് തന്റെ വ്യക്തിത്തവത്തിന്റെ പ്രശ്‌നമായെന്നും കാള്‍സണ്‍ പറഞ്ഞു.
34കാരനായ കാള്‍സണ് 200 ഡോളര്‍ പിഴ ചുമത്തിയതായി ഒരു പ്രസ്താവനയില്‍ ഫിഡെ സ്ഥിരീകരിച്ചു. മാത്രമല്ല തങ്ങളുടെ നിയമങ്ങള്‍ 'നിഷ്പക്ഷമായി' പ്രയോഗിച്ചതായും പറഞ്ഞു. അതേ ദിവസം തന്നെ ഷൂ മാറ്റുന്നതിന് മുമ്പ് മറ്റൊരു താരത്തിന് പിഴ ചുമത്തിയതായും അവര്‍ അറിയിച്ചു.
അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യനാണ് കാള്‍സണ്‍. 13-ാം വയസ്സിലാണ് ആദ്യമായി ഗ്രാന്റ് മാസ്റ്ററായത്.
എതിരാളിയായ ഹാന്‍സ് നീമാനുമായുള്ള പ്രശ്‌നമാണ് ഇപ്പോള്‍ പരിഹരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇരുവരും 100 മില്യണ്‍ ഡോളറിനാണ് കേസ് തീര്‍പ്പാക്കിയത്.