വാഷിംഗ്ടണ്‍: ഇറാനില്‍ തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ അക്രമം ശക്തമാക്കിയാല്‍ അമേരിക്ക ശക്തമായി പ്രതികരിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധക്കാരെ കൊന്നാല്‍ അമേരിക്ക 'ഇടപെടാന്‍ തയ്യാറായിരിക്കും' എന്ന് ട്രംപ് വ്യക്തമാക്കി. 'ലോക്ക്ഡ് ആന്‍ഡ് ലോഡഡ്' നിലയിലാണ് യുഎസ് സൈന്യം എന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന ജീവിതച്ചെലവും സാമ്പത്തിക പ്രതിസന്ധിയും മുന്‍നിര്‍ത്തി ടെഹ്‌റാന്‍ ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഉയര്‍ന്ന വിലക്കയറ്റത്തിനും സാമ്പത്തിക നിശ്ചലതയ്ക്കുമെതിരെ വ്യാപാരികളും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തിയ പോസ്റ്റിലൂടെയാണ് ട്രംപ് ഇറാനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമത്തോടെ അടിച്ചമര്‍ത്തുന്നത് ഇറാന്റെ പതിവാണെന്നും അത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ അമേരിക്ക പ്രതിഷേധക്കാരുടെ രക്ഷയ്‌ക്കെത്തുമെന്നും ട്രംപ് വ്യക്തമാക്കി.
'ലോക്ക്ഡ് ആന്‍ഡ് ലോഡഡ്': പ്രതിഷേധക്കാരെ കൊന്നാല്‍ അമേരിക്ക ഇടപെടും; ഇറാനെതിരെ ട്രംപിന്റെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്
