ലൗഡര്‍ഹില്‍: ട്വന്റി20 ലോകകപ്പില്‍ അവസാന മത്സരത്തില്‍ ഇന്ത്യ ശനിയാഴ്ച കാനഡയെ നേരിടും.
അയര്‍ലാന്റ്, പാകിസ്താന്‍, യു എസ് എ ടീമുകളെ പരാജയപ്പെടുത്തി സൂപ്പര്‍ എയ്റ്റ് ഘട്ടത്തിലേക്ക് ഇന്ത്യ യോഗ്യത നേടി. എന്നാല്‍ കാനഡ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെങ്കിലും അവസാന മത്സരത്തിനാണ് ഇന്ത്യയുമായി ഏറ്റുമുട്ടുന്നത്.
ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞ ടീമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യ- കാനഡ മത്സരത്തില്‍ ബെഞ്ച് സ്‌ട്രെങ്ത് പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് കൡയില്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ല.
രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി എന്ന നിലയില്‍ വിരാട് കോലി കഴിഞ്ഞ മൂന്നു മത്സരങ്ങളിലും നിരാശപ്പെടുത്തിയതുകൊണ്ടുതന്നെ യശസ്വി ജയ്‌സ്വാളിനെ പരീക്ഷിക്കാനാണ് സാധ്യത കൂടുതല്‍.