ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ആന്‍ഡ് ക്രോക്കറ്റ് ക്ലബിലെ സെന്റര്‍ കോര്‍ട്ടില്‍ വീണ്ടും ജോക്കോവിച്ചിനെ പരാജയപ്പെടുത്തി കാര്‍ലോസ് അല്‍കാരസിന് വിംബിള്‍ഡന്‍ പുരുഷ സിംഗിള്‍സ് കിരീടം.
24 ഗ്രാന്‍സ്ലാം സിംഗിള്‍സ് നേടിയ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്‌പെയിനില്‍ നിന്നുള്ള കാര്‍ലോസ് അല്‍കാരസ് പരാജയപ്പെടുത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട കളിയില്‍ 6-2, 6-2, 7-6 (4) എന്ന സ്‌കോറിനാണ് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ ആവര്‍ത്തനത്തില്‍ അല്‍കാരാസ് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്.
ഇതോടെ ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും തുടര്‍ച്ചയായി നേടുന്ന ആറാമത്തെ താരമായി അല്‍കാരാസ് മാറി. അവസാന സ്‌കോര്‍: നൊവാക് ജോക്കോവിച്ച് 2-6, 2-6, 6-7 (4-7) കാര്‍ലോസ് അല്‍കാരാസ്.